മർകസ് മൈമൻ മീലാദ് സാമയികം:
ഇലൽ ഹബീബ് പ്രകീർത്തന സദസ്സോടെ പ്രൗഢാരംഭം

മൊഗ്രാൽ പുത്തൂർ : പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്ന് മർകസ് മൈമൻ നടത്തുന്ന അനുരാഗത്തിന് ആരാമം മീലാദ് സാമയികത്തിന് പ്രൗഢാരംഭം. ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് സാമയികത്തിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ല സെക്രെട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി സ്വീകരിച്ച നിലപാടുകളും മാതൃകകളും സമൂഹത്തിൽ പ്രചരിപ്പിക്കാനും അതുൾക്കൊണ്ട് ജീവിക്കാനും വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിനിൽ വിവിധ പരിപാടികൾ നടക്കും.മൗലീദ് ജൽസ,ലെസ്റ്റർ ദർസ് സ്റ്റുഡന്റ് കോമ്പാട്ട്,റോഷ്നി മദ്റസ സ്റ്റുഡന്റ് സ്കോട്ട്,മദ്ഹ് റസൂൽ പ്രഭാഷണം,ബഹുജന കലാ മത്സരം,മത മൈത്രി സമ്മേളനം,ലഹരി ബോധവത്കരണ ക്ലാസ്,മദ്ഹ് റസൂൽ ഗ്രാന്റ് മജ്ലിസ് തുടങ്ങിയ സംഗമങ്ങളും കലാ പരിപാടികളും നടക്കും.
ഇലൽ ഹബീബ് പ്രകീർത്തന സദസ്സിന് സ്വാദിഖ് അസ്ഹരി പെരിന്താട്ടിരി നേതൃത്വം നൽകി.ശിബ്ലി ഉപ്പള,അനസ് ഉപ്പള,തമീം ഉപ്പള,റുഫൈദ് മൈമൻ,മുനീബ് ആരിക്കാടി,ഷാനി മുഹ്യദ്ദീൻ നഗർ തുടങ്ങിയ പ്രമുഖർ പ്രകീർത്തകനാ സദസ്സിൽ അണിനിരന്നു.

