KSDLIVENEWS

Real news for everyone

ആറാം നൂറ്റാണ്ടിലെ പ്രവാചക പരിഷ്കരണ പ്രവർത്തനങ്ങൾ പുതു ലോകത്തിന് വഴികാട്ടിയാകുന്നു: കരീം മാസ്റ്റർ

SHARE THIS ON

ബദിയടുക്ക: അപരിഷ്കൃതരും അന്ധവിശ്വാസികളുമായ ആറാംനൂറ്റാണ്ടിലെ സമൂഹത്തിനിടയിൽ തിരുനബി(സ) നടത്തിയ പരിഷ്കരണ പ്രവർത്തനങ്ങളും സാമൂഹ്യ മുന്നേറ്റവും സമാധാന സന്ദേശങ്ങളും പുതുലോകത്തിന് വെളിച്ചവും വഴി കാട്ടിയുമാണെന്ന്
എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ദർബാർക്ക പ്രസ്താവിച്ചു

തിരു നബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന ശീർഷകത്തിൽ
കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയും ദാറുൽ ഇഹ്സാൻ എജുക്കേഷൻ സെൻററും സംയുക്തമായി നടത്തിയ മീലാദ് റാലിയുടെ സമാപന സമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബൂബക്കർ ഫൈസി കുമ്പടാജെയുടെ അധ്യക്ഷതയിൽ
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു.പി.എസ്
അലവി തങ്ങൾ അർ ളടുക്ക സയ്യിദ് അബ്ദുൽ ഖാദർ ബുഖാരി ആലൂർ
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം സയ്യിദ് ത്വൽഹത്ത് തങ്ങൾ
ഇബ്രാഹിം ദാരിമി ഗുണാജെ എം എ അബ്ദുൽ ഖാദർ മുസ്ലിയാർ ഷേണി അബ്ദുൽ ഖാദർ സഅദി ദാറുൽ ഇഹ്സാൻ കെ .എച്ച് അബ്ദുല്ല മാസ്റ്റർ
എ. കെ സഖാഫി കന്യാന അബൂബക്കർ കാമിൽ സഖാഫി അബ്ദുൽ ഖാദർ സഖാഫി നാരമ്പാടി,ഇക്ബാൽ ആലംങ്കോട്,കബീർ ഹിമമി, അസസ് ഹിമമി ഗോസാഡ, അജ്മൽ ഹിമമി അബ്ദുൾ കാദർ ഹാജി കൊല്ല്യം,ലത്തീഫ് പള്ളത്തടുക്ക,നേതൃത്വം നൽകി അബൂബക്കർ സഅദി നെക്രാജെ സ്വാഗതവും ഫൈസൽ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!