KSDLIVENEWS

Real news for everyone

കായംകുളത്ത് മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടി, 2 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; പ്രതികള്‍ പിടിയില്‍

SHARE THIS ON

‍ആലപ്പുഴ: കായംകുളം വള്ളിക്കുന്നത് വീട് കയറി അക്രമിച്ച മുഖംമൂടി സംഘം പൊലീസ് പിടിയില്‍. ഓച്ചിറ സ്വദേശികളായ അഖില്‍ ഡി പിള്ള , ആദര്‍ശ് , അസീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആണ് വള്ളികുന്നം വട്ടക്കാട് അരുണ്‍ നിവാസില്‍ അഖില്‍ , ഓച്ചിറ സ്വദേശി അനൂപ് ശങ്കര്‍ എന്നിവരെ മുഖംമൂടി സംഘം വീട്ടില്‍ കയറി വെട്ടിപ്പരികേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

സംഭവത്തിന്‌ ശേഷം ഒളിവില്‍പോയ പ്രതികളെ വള്ളികുന്നം പൊലീസാണ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയും ചെയ്തു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ ആക്രമണം നടത്തിയ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം തന്നെ വള്ളിക്കുന്നം മേഖലയില്‍ കഞ്ചാവ് ലഹരി മാഫിയയുടെ ശല്യം പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മേഖലയിലെ ഗുണ്ട ലഹരിമാഫിയക്ക് തടയിടുന്നതിനായി പ്രത്യേക പരിശോധനകളും , പെട്രോളിംഗും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!