KSDLIVENEWS

Real news for everyone

ചികിത്സാ പിഴവില്‍ കുഞ്ഞിന്‍്റെയും മാതാവിന്‍്റെയും മരണം: മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

SHARE THIS ON

പാലക്കാട് | ചികിത്സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശുവും മാതാവും മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പാലക്കാട് യാക്കര തങ്കം ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടര്‍മാരായ അജിത്, നിള, പ്രിയദര്‍ശിനി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവാണെന്ന മെഡിക്കല്‍ ബോര്‍ഡിന്‍്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു സംഭവം.

പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് രണ്ട് ദിവസം മുമ്ബാണ് യോഗം ചേര്‍ന്നത്. മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!