KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വാഹനത്തിലുണ്ടായിരുന്നത് അന്‍പതോളം യാത്രക്കാര്‍, ആറുപേരെ രക്ഷപ്പെടുത്തി

SHARE THIS ON

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലെ കൊക്കയിലേക്ക് വീണ് അപകടം. പൗരി ഗര്‍ഹ്ര്‍വാള്‍ ജില്ലയിലെ സിംധി ഗ്രാമത്തിലെ റിഖ്‌നിഖാല്‍-ബിറോഖാല്‍ റോഡില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. അപകട സമയത്ത് അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം.

അപകടത്തില്‍ പെട്ട ആറോളം പേരെ രക്ഷപ്പെടുത്തിയതായും കൂടുതല്‍ പേരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായുമാണ് ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാര്‍ അറിയിച്ചത്. സ്ഥലവാസികളുടെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!