അബുദാബി ബിഗ് ടിക്കറ്റ്,44 കോടിയുടെ സമ്മാനം വീണ്ടും പ്രവാസി മലയാളിക്ക്

അബുദാബി: അബുദബി ബിഗ് ടിക്കറ്റിന്റെ സമ്മാനങ്ങള്‍ നേടിയവരില്‍ നിരവധി മലയാളികളുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തി. 44 കോടി രൂപ സ്വന്തമാക്കി മലയാളിയായ 24കാരനാണ്. ജബല്‍ അലിയിലെ കാര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന പ്രദീപ് കെ. പിയാണ് ഈ ഭാഗ്യവാന്‍. പ്രദീപും 20 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 20 മില്യണ്‍ ദിര്‍ഹം (44 കോടിയിലേറെ രൂപ) സമ്മാനമായി ലഭിച്ചത്. 244ാം സീരീസ് നറുക്കെടുപ്പിലാണ് പ്രദീപിനെ തേടി ഭാഗ്യദേവത എത്തിയത്.
പ്രദീപ് എടുത്ത 064141 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കഴിഞ്ഞ കുറച്ച് കാലമായി സ്ഥിരമായി ടിക്കറ്റ് എടുക്കുമായിരുന്നു പ്രദീപ്. സെപ്റ്റംബര്‍ 13നാണ് ഓണ്‍ലൈനായി ഇവര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക 20 പേരും പങ്കിട്ടെടുക്കും. അതേസമയം ഒന്നാം സമ്മാനം കിട്ടിയ വിവരമറിയിക്കാന്‍ അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ നൈറ്റ് ഡ്യൂട്ടിയിലാണെന്നായിരുന്നു പ്രദീപിന്റെ മറുപടി.
വിവരം അറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കായിപ്പോയെന്നും വിശ്വസിക്കാനായില്ലെന്നും പിന്നീട് പ്രദീപ് പറഞ്ഞു. 7 മാസമായി പ്രദീപ് ദുബായിലെത്തിയിട്ട്. അപ്രതീക്ഷിതമായെത്തിയ ഭാഗ്യമായതുകൊണ്ടു തന്നെ ഈ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രദീപ് പറഞ്ഞു. രണ്ടാം സമ്മാനമായ 1 മില്യണ്‍ ദിര്‍ഹം ലഭിച്ചത് അബ്ദുള്‍ ഖാദര്‍ ഡാനിഷ് എന്ന ഇന്ത്യക്കാരനാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം സമ്മാനവും ലഭിച്ചത് ഇന്ത്യക്കാരന് തന്നെയാണ്. 10 ലക്ഷം ദിര്‍ഹം ആണ് അബ്ദുല്‍ ഖാദര്‍ ഡാനിഷ് സ്വന്തമാക്കിയത്. 252203 എന്ന ടിക്കറ്റ് നമ്ബറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയതും ഇന്ത്യക്കാരന്‍ തന്നെയാണ്. 201861 എന്ന ടിക്കറ്റ് നമ്ബറാണ് മൂന്നാം സമ്മാനം ലഭിച്ചത്. ആലമ്ബറമ്ബില്‍ അബൂ ഷംസുദ്ദീനാണ് മൂന്നാം സമ്മാനം സ്വന്തമാക്കിയത്. 064378 എന്ന ടിക്കറ്റ് നമ്ബറില്‍ എത്തിയ ഇന്ത്യക്കാരന്‍ തന്നെയാണ് നാലാം സമ്മാനവും സ്വന്തമാക്കിയത്. മനോജ് മരിയ ജോസഫ് ഇരുത്തയം ആണ് നാലാം സമ്മാനം സ്വന്തമാക്കിയത്. 50,000 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്.
നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ ടിക്കറ്റ് വാങ്ങാം. അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളക്കിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ നിന്നും ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് വിവരങ്ങള്‍, നറുക്കെടുപ്പു ദിവസങ്ങള്‍ എന്നതിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ എല്ലാം ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അധികൃതര്‍ പുറത്തു വിടും.

