ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്ന് 21 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സംസ്ഥാന പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 50 ഓളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ലാല്‍ധാങ്ങില്‍നിന്നാണ് ബസ് പുറപ്പെട്ടത്. അഞ്ഞൂറു മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

