ലൈഫ് മിഷന്‍ കേസ്: ശിവശങ്കറെ ചോദ്യംചെയ്യാന്‍ CBI, വ്യാഴാഴ്ച രാവിലെ ഹാജരാകണം

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം .ശിവങ്കറിനെ നാളെ (വ്യാഴാഴ്ച) സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി രണ്ട് തവണ സി.ബി.ഐ എടുത്തിരുന്നു. തുടര്‍ന്നാണ് ശിവശങ്കറിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
നിര്‍ധനരായ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാന്‍ ദുബായിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നല്‍കിയ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്. സ്വപ്‌ന സുരേഷും, സരിത്തും, സന്ദീപും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ലൈഫ് മിഷന്‍ കേസും ഉയര്‍ന്ന് വന്നത്.

