KSDLIVENEWS

Real news for everyone

ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

SHARE THIS ON

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ കത്തിക്കൊണ്ടിരുന്ന പടുകൂറ്റന്‍ രാവണന്‍ കോലം മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ബുധനാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കത്തിത്തീരാറായ വലിയ കോലം ജനക്കൂട്ടത്തിലേക്ക് പതിക്കുന്നതിന്റെ വിഡിയോ എഎന്‍ഐ ട്വീറ്റ് ചെയ്തു. നിരവധി പേര്‍ ഇതിനടിയില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണ് പലരും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!