KSDLIVENEWS

Real news for everyone

മുദസ്സിര്‍ ഷെയ്ഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ അമിത് ഷാ

SHARE THIS ON

ശ്രീനഗര്‍: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസുകാരന്‍ മുദസ്സിര്‍ ഷെയ്ഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാരാമുല്ലയില്‍ റാലിയില്‍ പങ്കെടുത്ത ശേഷം ഉറിയിലെ മുദസ്സിറിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം കുടുംബാംഗങ്ങളെ കണ്ടത്.

ഈ വര്‍ഷം മെയ് 25ന് ബാരാമുല്ലയിലെ ഭീകരവാദ വിരുദ്ധ ഓപറേഷനിടെ മൂന്നു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് 32കാരനായ മുദസ്സിര്‍ വീരമൃത്യു വരിച്ചത്. അമര്‍നാഥ് യാത്രക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതിയിടുകയായിരുന്നു അന്ന് തീവ്രവാദികളെന്ന് പൊലീസ് പറഞ്ഞിരുന്നു. നജിഭാത് ക്രോസിങ്ങില്‍ ഇന്ത്യന്‍ ആര്‍മിയിലെ രാഷ്ട്രീയ റൈഫിള്‍സ് ടീമുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം.


മുദസ്സിറിന്റെ വീട്ടിലെത്തിയ അമിത് ഷാ അദ്ദേഹത്തിന്റെ മാതാപിതാക്കളായ മഖ്സൂദ് ഷെയ്ഖ്, ഷമീമ ബീഗം എന്നിവരുമായി സംസാരിച്ചു. പിന്നീട് മുദസ്സിറിന്റെ ഖബറിടത്തില്‍ അമിത് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!