KSDLIVENEWS

Real news for everyone

ആലപ്പുഴയില്‍ യു.പി സ്വദേശിയുടെ മൃതദേഹം മാറി സംസ്‌കരിച്ചു; വള്ളികുന്നം സ്വദേശിയുടേത് യു.പിയിലുമെത്തി

SHARE THIS ON

വള്ളികുന്നം: സൗദിഅറേബ്യയില്‍ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനുപകരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതു ഉത്തര്‍പ്രദേശുകാരന്റെ മൃതദേഹം. വിമാനത്തിലെത്തിച്ചപ്പോള്‍ മൃതദേഹങ്ങള്‍ മാറിപ്പോയതാണു രണ്ടുകുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയത്.

വള്ളികുന്നം കാരാഴ്മവാര്‍ഡില്‍ കണിയാംവയലില്‍ ഷാജിരാജന്റെ (50) മൃതദേഹത്തിനുപകരമാണ് ഉത്തര്‍പ്രദേശ് വാരാണസി ഛന്തോലിയിലെ അബ്ദുള്‍ ജാവേദിന്റെ മൃതദേഹം എത്തിച്ചത്. ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാല്‍ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിര്‍ദേശവുമുണ്ടായിരുന്നു. എന്നാല്‍, പിറ്റേദിവസമാണു കാര്‍ഗോ അധികൃതര്‍ മൃതദേഹം മാറിപ്പോയെന്ന വിവരമറിയിച്ചത്.

ഉത്തര്‍പ്രദേശില്‍ അബ്ദുള്‍ ജാവേദിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കം നടക്കുമ്പോഴാണു മാറിപ്പോയവിവരം അവരറിയുന്നത്. ഉടന്‍ യു.പി. പോലീസ് ഷാജിരാജന്റെ കുടുബത്തെ ബന്ധപ്പെട്ടു. അപ്പോഴേക്കും മൃതദേഹം ഇവിടെ സംസ്‌കരിച്ചുകഴിഞ്ഞിരുന്നു. പിന്നീട്, ഷാജിരാജന്റെ മൃതദേഹം അബ്ദുള്‍ ജാവേദിന്റെ കുടുംബത്തില്‍നിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!