നാസിക്കില്‍ ബസിന് തീപിടിച്ച് 10 മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് പത്ത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസ് നല്കുന്ന വിവരം.
മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. ബസ് പൂര്‍ണമായും കത്തിയതിന് ശേഷമാണ് അപകടവിവരം പുറത്തറിയുന്നു. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം വൈകുകയും ചെയ്തു.
തീപടര്‍ന്നത് യാത്രക്കാരും ബസ് ജീവനക്കാരും വൈകിയാണ് അറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

