KSDLIVENEWS

Real news for everyone

മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന്; യു പിയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

SHARE THIS ON

ന്യൂഡല്‍ഹി | അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും യു പി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ സൈഫായിലാണ് സംസ്‌കാരം.
വൈകിട്ട് മൂന്നിന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.

ഇന്നലെ വൈകീട്ടാണ് മുലായത്തിന്റെ മൃതദേഹം ഗുഡ്ഗാവില്‍ നിന്നും സൈഫായിലേക്ക് എത്തിച്ചത്. മുലായം സിംഗ് യാദവിന്റെ വേര്‍പാടില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം യു പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൈഫായിലെത്തും. ബിഹാര്‍ സര്‍ക്കാരും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!