KSDLIVENEWS

Real news for everyone

മാറിടം അറുത്തുമാറ്റി, രക്തം വാർന്ന ശേഷം കത്തി കുത്തിയിറക്കി; അതിക്രൂരമായ കൊലപാതകം

SHARE THIS ON

കൊച്ചി ∙ പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ രണ്ടു സ്ത്രീകളെയും കൊലപ്പെടുത്തിയതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!