കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിന് സമ്ബൂര്‍ണ വോട്ടര്‍ പട്ടിക കൈമാറി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത് പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ തെരഞ്ഞെടുപ്പ് അതോറിറ്റി കൈമാറി. വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്നായിരുന്നു ശശി തരൂരിന്‍റെ പരാതി.
പ്രചാരണത്തിനിടെയാണ് ശശി തരൂര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതി ഉന്നയിച്ചത്. അപൂര്‍ണമായ വോട്ടര്‍ പട്ടിക എന്ന പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ സ്വീകരിച്ചു. മേല്‍വിലാസമോ ഫോണ്‍ നമ്ബറോ ലഭ്യമല്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇന്നലെ ആണ് തെരഞ്ഞെടുപ്പ് അതോറിറ്റി ശശി തരൂര്‍ വിഭാഗത്തിന് കൈമാറിയത്. ബാലറ്റ് പേപ്പര്‍ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിച്ച തീരുമാനത്തെ ശശി തരൂര്‍ പക്ഷം അഭിനന്ദിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറില്‍ ഒന്നാമത്തെ പേര് ഖാര്‍ഗെയുടെതും രണ്ടാമത്തെ പേര് ശശി തരൂരിന്‍റേതുമാണ്. താന്‍ അധ്യക്ഷനായാല്‍ പാര്‍ട്ടി നേതൃത്വ കൂട്ടായ്മയില്‍ ഓരോ വിഷയവും ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനം എടുക്കൂ എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയാല്‍ മാത്രമേ ഉദയ്പൂര്‍ ചിന്തന്‍ ശിവിറിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്നും ഖാര്‍ഗെ പറഞ്ഞു.

