KSDLIVENEWS

Real news for everyone

രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി……

SHARE THIS ON

കൊച്ചി: നരബലിയ്ക്ക് പുറമെ രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഷാഫിയുടെ മൊഴി. ഭഗവല്‍സിങ്ങിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.

എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്കുപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!