KSDLIVENEWS

Real news for everyone

കനത്ത മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

SHARE THIS ON

അബൂദബി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യു.എ.ഇയില്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അബൂദബി മുതല്‍ റാസല്‍ഖൈമ വരെയുള്ള എമിറേറ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. മിക്ക എമിറേറ്റുകളിലും രാവിലെ ഒമ്ബത് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബി, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലെ ചില പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ദൂരക്കാഴ്ച തീരെ കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!