KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു, 7 മരണം

SHARE THIS ON

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 7 പേര്‍ മരിച്ചു. ഭാട്ടയില്‍നിന്നും കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് ഗരുഡ് ഛത്തിയിലെ മലഞ്ചെരുവില്‍ തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാരും അഞ്ച് യാത്രക്കാരും മരിച്ചെന്നാണ് സൂചന. മോശം കാലാവസ്ഥയാണ് അപകടകാരണം. പ്രദേശത്ത് മഞ്ഞുവീഴ്ച ശക്തമാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഉത്തരാഖണ്ഡ് സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!