മർകസ് നോളേജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്ക് കടലിനടിയില്‍ നിന്നും അഭിവാദ്യം

നോളജ് സിറ്റി: തിങ്കളാഴ്ച മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് കടലിന്റെ അടിത്തട്ടില്‍ നിന്നും അഭിവാദ്യങ്ങള്‍. കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിഅ മര്‍കസും സംയുക്തമായി, ”കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം” എന്ന പ്രമേയത്തില്‍ കോഴിക്കോട് നോളജ് സിറ്റിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കാണ്, ലക്ഷദ്വീപ് കവരത്തിയിലെ കടലിനടിയില്‍ നിന്നും അഭിവാദ്യമര്‍പ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നയിടമായ കടലിലെ അടിത്തട്ടില്‍ നിന്നും പവിഴപ്പുറ്റുകള്‍ക്കിടയില്‍ ചെന്ന് സമ്മിറ്റിന് അഭിവാദ്യം അര്‍പ്പിച്ചത് ശ്രദ്ധേയമായി. നാല്പത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം സര്‍വകലാശാലകളില്‍ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
മൂന്ന് ദിവസങ്ങളില്‍, എട്ട് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സര്‍വകലാശാലകളുടെ മേധാവികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അക്കാദമിക് ചര്‍ച്ചകള്‍ക്ക് പുറമെ, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടുത്തങ്ങള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പ്രോജക്ടുകള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ എക്സിബിഷനും ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകള്‍ പ്രഖ്യാപിക്കുന്ന മലബാര്‍ ക്ലൈമറ്റ് ആക്ഷന്‍ ഡിക്ലറേഷനും സമ്മിറ്റ് പുറത്തിറക്കും.
ലക്ഷദ്വീപ് കവരത്തിയിലെ അറ്റോള്‍ സ്ക്യൂബാ ഡൈവ് ടീമാണ് പരിപാടി സംഘടിപ്പിച്ചത്. അമീര്‍, അബ്ദുളളകോയ, സഹീര്‍, ഖലീല്‍, താമിസ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

