KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും

SHARE THIS ON

ഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് നാളെ അറിയാം. എഐസിസി ആസ്ഥാനത്ത് നാളെ രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികള്‍ തുറന്നുള്ള വോട്ടെണ്ണല്‍ ആരംഭിക്കും. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സൂചന നല്‍കി.

വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. നാളെ രാവിലെ പത്ത് മണിയോടെ സ്ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതല്‍ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയ്ക്ക് മുന്‍പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!