KSDLIVENEWS

Real news for everyone

രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിച്ചേക്കില്ല; ആരോഗ്യമന്ത്രാലയം

SHARE THIS ON

ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം കൊവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോകോളും പാലിക്കുന്നത് തുടരുന്നതാവും ഉചിതം എന്ന തീരുമാനം ഉണ്ടായത് . ഒമിക്രോണ്‍ അടക്കമുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാന്‍ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്‍്റെ ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!