ഖത്തര്‍ ലോകകപ്പിലേക്ക് കുവൈറ്റ് പ്രധാനമന്ത്രിക്ക് ക്ഷണം

കുവൈത്ത്: ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിലേക്ക് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹിന് ക്ഷണം. സെയ്ഫ് പാലസിലെത്തിയ ഖത്തര്‍ അംബാസഡര്‍ അലി അബ്ദുല്ല അല്‍ മഹ്മൂദ് ഔദ്യോഗിക ക്ഷണക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.
ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനിയുടെ പേരിലുള്ളതാണ് ക്ഷണം. പ്രധാനമന്ത്രിയുടെ ദിവാന്‍ അണ്ടര്‍ സെക്രട്ടറി ശൈഖ് ഖാലിദ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ഹമദ് ബദര്‍ അല്‍ അമര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്ക് എടുത്തു.

