KSDLIVENEWS

Real news for everyone

അന്ത്യശാസനം കേരള വി.സി തള്ളി; ഗവര്‍ണര്‍ പുറത്താക്കിയ 15 പേര്‍ക്കും സെനറ്റില്‍ പങ്കെടുക്കാന്‍ ക്ഷണം

SHARE THIS ON

തിരുവനന്തപുരം: 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല വി.സി. ഇന്ന് രാവിലെയാണ് എത്രയും വേഗം ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വി.സിക്ക് കത്ത് നല്‍കിയത്. എന്നാല്‍ വി.സി ശബരിമല സന്ദര്‍ശനത്തിലാണെന്നും ചുമതല മറ്റാര്‍ക്കും നല്‍കാത്തതിനാല്‍ ഉത്തരവിറക്കാന്‍ കഴിയില്ലെന്നും സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചു.

വി.സി നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഒക്ടോബര്‍ 11ന് നടന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഗവര്‍ണറുടെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറില്ലെന്ന നിലപാടിലാണ് സര്‍വകലാശാല. മാത്രമല്ല അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ 15 പേരെയും വി.സി ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!