KSDLIVENEWS

Real news for everyone

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പച്ചക്കറി വണ്ടിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പച്ചക്കറി വണ്ടിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ആര്‍ സാജന് സസ്‌പെന്‍ഷന്‍. ഗുരുതരമായ സംഭവം യഥാസമയം ജയില്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് നടപടി. ജയില്‍ വകുപ്പ് മേധാവിയാണ് നടപടി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.ഉത്തര മേഖല ഡിഐജി സാം തങ്കയ്യനു ജാഗ്രത കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞമാസം 15നാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് 3 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ജയില്‍ അടുക്കയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേന ഗുഡ്‌സ് ഓട്ടോയില്‍ എത്തിക്കുകയായിരുന്നു.
.ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അഷ്‌റഫിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. ലോക്കല്‍ പൊലീസില്‍ കഞ്ചാവ് എന്ന് തോന്നുന്ന പൊതി പിടിച്ചുവെന്നു മാത്രമാണ് അറിയിച്ചത്. ജയിലിനികത്തേക്ക് ഒരു വാഹനം കടത്തി വിടുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!