KSDLIVENEWS

Real news for everyone

ലിഫ്ട് ചോദിച്ച്‌ കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ചു മാറ്റി യുവതി, യുവാവിന് രക്ഷയായത് വോയ്സ് ക്ലിപ്പ്, സംഭവമിങ്ങനെ

SHARE THIS ON

ഷാര്‍ജ: ലിഫ്ട് ചോദിച്ച യുവതിയെ കാറില്‍ കയറാന്‍ അനുവദിച്ച യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് വോയ്‌സ് ക്ലിപ്പ് വഴി. ഷാര്‍ജയിലാണ് സംഭവം. കൈയില്‍ പണമില്ലെന്ന് പറഞ്ഞാണ് യുവതി .യുവാവിന്റെ കാറില്‍ ലിഫ്ട് ചോദിച്ച്‌ കയറിയത്. കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി.

3000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്നം ഉണ്ടാക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദശകലങ്ങളാണ് വോയ്സ് ക്ലിപ്പിലുള്ളത്. വീട്ടിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഓ‌ര്‍ത്ത് യുാവവ് പൊലീസിനെ ഇക്കാര്യം അറിയിച്ചില്ല. എന്നാല്‍ ബുധനാഴ്ച ഷാര്‍ജയില്‍ ഈ വോയ്സ് ക്ലിപ്പ് വൈറലായിരുന്നു. വോയ്സ് ക്ലിപ്പ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇരുവരെയും കണ്ടെത്തി. യുവാവിനെ ഭീശണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.. യുവതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!