സോളാർ കേസ് ; ബിജു രാധാകൃഷ്ണന് ആറ് വർഷം തടവും പിഴയും

തിരുവനന്തപുരം : സോളാർ കേസിൽ ബിജു രാധാകൃഷ്ണന് ആറ് വർഷത്തെ തടവും പിഴയും കോടതി ശിക്ഷ വിധിച്ചു . തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.സോളാർ ഉപകരണങ്ങളുടെ അവകാശം വാങ്ങിക്കുവാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത് .2012 ലെ കേസിന്റെ വിചാരണ ഒരു വർഷം മുൻപാണ് പൂർത്തിയായത് . എന്നാൽ കേസിൽ നാലുവർഷത്തിലധികം ബിജു രാധാകൃഷ്ണൻ ജയിലിൽ കഴിഞ്ഞതിനാൽ ബിജു രാധാകൃഷ്ണന് കോടതി ഇളവ് നൽകിയിട്ടുണ്ട് .

