KSDLIVENEWS

Real news for everyone

കല്യാണം നടന്നില്ല, സിന്ദൂരം ചാര്‍ത്തിയെന്ന് ഗ്രീഷ്മ; ഒഴിവാക്കാന്‍ ജാതകദോഷ കഥ, വിളിച്ചുവരുത്തി ക്രൂരത

SHARE THIS ON

തിരുവനന്തപുരം: ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങാന്‍ കാരണമായത് ഡോക്ടറുടെ മൊഴി. ഷാരോണിന്റെ ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്തപ്പോഴാണ് ഛര്‍ദിയുടെ നിറത്തെ സംബന്ധിച്ച വിവരം ശ്രദ്ധയില്‍പ്പെടുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തത്. ഈ അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്. ഇതില്‍ കോപ്പര്‍ സള്‍ഫേറ്റ് സാന്നിധ്യമില്ലെന്നും എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

ഛര്‍ദിയിലോ മൂത്രത്തിലോ ഇരുണ്ട നിറം വരണമെങ്കില്‍ വൃക്ക, കരള്‍ എന്നിവയെ ബാധിക്കുന്ന എന്തെങ്കിലും ഉള്ളില്‍ ചെന്നിരിക്കണമെന്ന സംശയവും പരിശോധിച്ചു. നിറത്തിന്റെ അടിസ്ഥാനത്തില്‍ അത് കോപ്പര്‍ സള്‍ഫേറ്റാണോയെന്ന് പരിശോധിച്ചെങ്കിലും അതല്ലെന്ന് മനസ്സിലായി. വീടിനു പുറത്തുനിന്ന് കാപികിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെയാണ് ഷാരോണിനു കഷായത്തില്‍ കലര്‍ത്തി നല്‍കിയത് കാപികാണെന്ന് വ്യക്തമായത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിനു കാരണമായത് എന്താണെന്ന് വ്യക്തമാകൂവെന്നും എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!