പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

തൃശൂർ∙ പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. പതിനാറുകാരന്‍ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അധ്യാപകര്‍ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗണ്‍സിലിങ്ങിന് കൊണ്ടുപോയി. കൗണ്‍സിലറുടെ അടുത്ത് മാനസികപ്രശ്നത്തിന്റെ കാരണം കുട്ടി പറഞ്ഞു.
‘‘ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചു’’. കൗണ്‍സിലര്‍ ഉടനെ അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകരാകട്ടെ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു

