പുരാരേഖാ വകുപ്പില്‍ നിയമിക്കേണ്ടവരുടെ പേര് നിര്‍ദേശിച്ച് വകുപ്പുമന്ത്രി

തിരുവനന്തപുരം: പുരാരേഖാവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വകുപ്പുമന്ത്രിയുടെ ഇടപെടല്‍. കോഴിക്കോട് മേഖലാ ഓഫീസിന്റെ കുന്ദമംഗലം സബ്സെന്റര്‍, ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്റര്‍ എന്നിവിടങ്ങളിലെ നിയമനത്തിനാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമിക്കേണ്ടവരുടെ പേരടക്കം നിര്‍ദേശിച്ചത്.
കുന്ദമംഗലം സബ്സെന്ററില്‍ ഓഫീസ് അറ്റന്‍ഡന്റ്, ലാസ്‌കര്‍ എന്നീ തസ്തികകളിലും ഇടുക്കിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലും ഇതനുസരിച്ച് നിയമനനിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചു. മൂന്നുപേരുടെയും നിയമനങ്ങള്‍ സുതാര്യമായും ധനവകുപ്പ് നിബന്ധനപാലിച്ചും നടത്തണമെന്ന ഉദ്യോഗസ്ഥനിര്‍ദേശങ്ങള്‍ മറികടന്നാണ് മന്ത്രിയുടെ ഇടപെടല്‍. നിയമനം നടത്തുന്നതിന് ഡയറക്ടര്‍ക്ക് അനുമതി നല്‍കാന്‍ എപ്രില്‍ രണ്ടിന് മന്ത്രി ഇ-ഫയല്‍വഴി ഉത്തരവിടുകയായിരുന്നു

