KSDLIVENEWS

Real news for everyone

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി അധ്യാപക നിയമനം: അധ്യയനവർഷം തീരാറായിട്ടും അനക്കമില്ലാതെ വിദ്യാഭ്യാസ വകുപ്പ്

SHARE THIS ON

കാസർകോട്: അധ്യയനവർഷം തീരാൻ മാസങ്ങൾമാത്രം ബാക്കിനിൽക്കെ എങ്ങുമെത്താതെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയുള്ള അധ്യാപക നിയമനം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ താത്കാലിക അധ്യാപക ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നികത്തണമെന്ന് കഴിഞ്ഞ മേയിൽ തീരുമാനമായതാണ്. അഞ്ച്‌ മാസങ്ങൾക്ക് ശേഷവും വിഷയത്തിൽ നടപടിയായില്ല. നിലവിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ് വിദ്യാലയങ്ങളിൽ നടന്നിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഒഴിവുകളുടെ എണ്ണം കിട്ടിയാൽ മാത്രമേ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന് ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കിനൽകാൻ കഴിയൂ. എന്നാൽ വർഷങ്ങളായി ഇത്തരത്തിൽ നിയമന ഒഴിവുകളുടെ എണ്ണം നൽകിയിട്ടില്ലെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!