പോലീസിന് എ.കെ.ജി സെന്ററിലെ അടിമപ്പണി; എല്ലാ പിന്‍വാതില്‍ നിയമന വിവരങ്ങളും പുറത്തുവിടും-വിഡി സതീശന്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമനങ്ങള്‍ സി.പി.എമ്മിന് വിട്ടുകൊടുത്ത മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പോലീസിന്റെ ജോലിയുമായി ഡി.വൈ.എഫ്ഐയും സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌കോട്ട്ലന്റ് യാഡിനെ വെല്ലുന്ന കേരളത്തിലെ പോലീസ് എ.കെ.ജി സെന്ററില്‍ അടിമപ്പണിയെടുക്കുകയാണ്. പോലീസിനെ പൂര്‍ണമായും എ.കെ.ജി സെന്ററിന് പണയപ്പെടുത്തിയിരിക്കുകയാണെന്നും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.കെ.ജി സെന്ററില്‍ നിന്നും പറയുന്ന പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

