KSDLIVENEWS

Real news for everyone

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ

SHARE THIS ON

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ന്ന് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്‌നാട്, പുതുച്ചേരി, തീരത്തേക്ക് നീങ്ങിയേക്കും.

ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!