KSDLIVENEWS

Real news for everyone

സുധാകരന്റെ വെളിപ്പെടുത്തലില്‍ പ്രത്യേകതയില്ല, ഇവരുടെ ബന്ധം നേരത്തേ വ്യക്തം- എം.വി. ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വെളിപ്പെടുത്തലില്‍ തനിക്ക് പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇവര്‍ തമ്മിലുള്ള ബന്ധം നേരത്തെതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും സുധാകരനും പരസ്പരം സഹകരിച്ചു പോകുന്ന നിലയാണ് കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും ഉള്ളത്. ഇ.പി.ജയരാജനെ വെടിവെച്ച കേസിലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ ആര്‍എസ്എസുകാരാണ്. സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയില്‍ അവര്‍ ഉപയോഗിച്ചത് ആര്‍എസ്എസുകാരെയാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!