ഹകീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി. സമസ്തയുടെ എല്ലാഘടകങ്ങളില്‍ നിന്നും പുറത്താക്കിയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അറിയിച്ചു. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗമാണ് ഹകീം ഫൈസി. മുസ്ലിംലീഗിലെ ചില നേതാക്കളുടെ പിന്തുണയോട് കൂടി സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം.
സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സിഐസിയുടെ കീഴില്‍ നടക്കുന്ന വഫിയ്യ കോഴ്സില്‍ ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളില്‍ സമസ്ത നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

