KSDLIVENEWS

Real news for everyone

അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതി; സംവിധായികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

SHARE THIS ON

തിരുവനന്തപുരം∙ ഒടിടി സിനിമയെന്ന പേരിൽ അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചെന്ന യുവനടന്റെ പരാതിയിൽ, വനിതാ സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ നടനാണ് പരാതിക്കാരൻ. കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണു പരാതി.
ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. ഇതിന്റെ സംപ്രേഷണം തടണമെന്നാവശ്യപ്പെട്ടു യുവനടൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ വിവരങ്ങൾ കൈമാറാതെ സീരിസിൽ അഭിനയിപ്പിച്ചെന്നും ജീവിതം ദുരിതത്തിലായെന്നും കാണിച്ചാണു ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!