KSDLIVENEWS

Real news for everyone

17 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

SHARE THIS ON

കാസർകോട് ∙ 17 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കിയ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. നായന്മാർമൂല പെരുമ്പള റോഡ് കൽപ്പാറ ഹൗസിൽ സി.അബ്ദുൽ ഹക്കീമി(34)നെയാണു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത്(23), മലപ്പുറം സ്വദേശിയും ബാങ്കോട്ടെ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ്(28), മുളിയാർ മാസ്തിക്കുണ്ടിലെ എം.എസ്.അൻസാറുദ്ദീൻ(29), മാസ്തിക്കുണ്ടിലെ സാദാത്ത് മൻസിലിലെ മുഹമ്മദ് ജലാലുദ്ദീൻ(33), മീപ്പുഗിരിയിലെ ടി.എസ്.മുഹമ്മദ് ജാബിർ(28), എരിയാലിലെ അബ്ദുൽ സമദ്(40), നെല്ലിക്കട്ടയിലെ അബ്ദുൽ സുഹൈൽ(20) എന്നിവരാണു നേരത്തെ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!