KSDLIVENEWS

Real news for everyone

മഅദനിക്കും പി.ഡി.പി.ക്കും എതിരെ അപവാദ പ്രചരണം: സാദിക്കലി തങ്ങൾ ഇടപെടണം: എം.എസ് നൗഷാദ്

SHARE THIS ON



കോട്ടയം :- പി.ഡി.പിക്കും ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കും എതിരെ ലീഗ് നേതാക്കൾ നിരന്തരമായി നടത്തിവരുന്ന അപവാദ പ്രചരണങ്ങൾക്ക് അറുതി വരുത്താൻ സാദിക്കലി ശിഹാബ് തങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടു.
മഅ്ദനിയെ ക്ഷയരോഗിയോട് ഉപമിച്ച ഫൈസൽ ബാബുവിനെ തിരെ ജനാധിപത്യ കേന്ദ്രങ്ങളിൽ നിന്നും എതിർപ്പുകൾ രൂപപ്പെട്ടപ്പോൾ തന്റെ വാക്കുകളെ ന്യായികരിക്കുന്നതിന് വേണ്ടിയാണ് മഅ്ദനിയുടെ ശത്രു പി.ഡി.പി യും പി.ഡി.പി.നേതാക്കളുമാണെന്ന് പറയുന്നത് ഇത് രാഷ്ട്രീയ വ്യഭിചാരത്തിന് തുല്യമാണെന്നും കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലനിന്നിരുന്ന ജനാധിപത്യ-മതേതരത്വം തകർക്കാൻ ഗൂഢ പദ്ധതിയുമായി വന്ന സംഘ പരിവാർ മസ്ജിദുകൾ തകർത്തും കലാപങ്ങൾ സൃഷ്ടിച്ചും വർഗ്ഗീയ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോൾ ന്യൂനപക്ഷ സംരക്ഷകർ എന്ന ലേബലിൽ അറിയപ്പെടുന്ന ലീഗ് പ്രത്യക്ഷമായും പരോക്ഷമായും സംഘ പരിവാറിനെ ന്യായീകരിക്കാൻ ശ്രമിച്ച വേളയിൽ എല്ലാം മഅദനി ലീഗിനെ വിമർശിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് ജനാധിപത്യ-മതേതര സംവിധാനം തകരാതിരിക്കാൻ ലീഗ് ശ്രമിക്കണമെന്ന ഉദ്ദേശലക്ഷ്യത്തോടെ മാത്രമാണ്
പി.ഡി.പി.യുടെ പ്രഖ്യാപിത നിലപാട് സവർണ്ണ ഫാസിസ്റ്റ് നയങ്ങൾക്ക് എതിരെയാണ്
നിലപാടിൽ വെള്ളം ചേർക്കാതെയും രാഷ്ട്രിയ ലാഭം നോക്കാതെയും സംഘ പരിവാർ ഫാസിസ്റ്റ് നിലപാടിന് എതിരെ മഅദനി ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്.
ഇസ്ലാമിക വിശ്വാസത്തെ മുൻ നിർത്തി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ലീഗ് നേതാക്കൾ അഴിമതിക്കാരും വാണിഭക്കാരും കള്ളപ്പണ സംരക്ഷകരും ആയി തീർന്ന സാഹചര്യത്തിൽ മഅദനി ലീഗിനെ വിമർശിച്ചത് യഥാർത്ഥ ജനാധിപത്യ- വിശ്വാസിയായതു കൊണ്ട് മാത്രമാണ്
അധികാരങ്ങളും ലാഭങ്ങളും സ്ഥാനമാനങ്ങളും ആഗ്രഹിക്കാതെ മർദ്ദിത ജനതയുടെ മോചനത്തിനും അടിച്ചമർത്തപ്പെട്ടവന്റെ നീതിക്കും വേണ്ടി ജീവിതം സന്ദേശമാക്കിയ മഅ്ദനിയെ ഒരോ പി.ഡി പി പ്രവർത്തകനും നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നത്
എന്നാൽ ലീഗ് നേതാക്കളെ ലീഗിന്റെ പ്രവർത്തകർ അൽപമെങ്കിലും സ്നേഹിക്കുന്നുണ്ടോയെന്ന് ആത്മ പരിശോധന നടത്തണമെന്ന് പി.ഡി.പി. സംസ്ഥാന ട്രഷറർ എം എസ് നൗഷാദ് പറഞ്ഞു
വീണ്ടും മഅദനിയെയും പി.ഡി.പിയേയും വേട്ടയാടി അപവാദ ദുഷ്പ്രചരണത്തിനാണ് ലീഗ് നേതാക്കൾ മുമ്പോട്ടു വരുന്നതെങ്കിൽ ഞങ്ങൾക്ക് പറയാനും ചുണ്ടിക്കാട്ടാനും തെളിവ് സഹിതം പലതുമുണ്ടെന്ന് ലീഗ് നേതൃത്വം ചിന്തിക്കുന്നത് നല്ലതാണെന്നു. നൗഷാദ് കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!