സൽസ്വഭാവവും വ്യക്തിവിശുദ്ധിയും വിശ്വാസിയുടെ മുഖമുദ്ര : ബായാർ മുഹമ്മദ് മുസ്ലിയാർ

വ്യക്തി ജീവിതത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു സൽസ്വഭാവം മുഖമുദ്രയാക്കി ഇസ്ലാമിക വിധി വിലക്കുകൾക്ക് പൂർണ്ണമായും വിധേയമായി പരസ്പരം സ്നേഹം കാരുണ്യം മാനവിക സൗഹൃദങ്ങളിലൂടെ ജീവിതത്തെ രൂപപ്പെടുത്തി സൃഷ്ടാവിലേക്കുള്ള സ്വയം സമർപ്പണത്തെ തന്റെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് ഒരു ബഹുസ്വര സമൂഹത്തിലെ നന്മയുടെ മാതൃകയാകാൻ വിശ്വാസികൾ ശ്രമിക്കേണ്ടതുണ്ടെന്ന് പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതൻ ബായാർ മുഹമ്മദ് മുസ്ലിയാർ ഉത്ബോധിപ്പിച്ചു. യു.എ.ഇ ബായാർ ജമാഅത്ത് കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ദേരാ ദുബായിയിലെ എം.ഐ.സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി – കുടുംബം രാഷ്ട്രീയ – രാഷ്ട്രാന്തര ജീവിതങ്ങൾ സമേതം എല്ലാ വ്യവഹാരങ്ങളിലും പൂർണ്ണ അർത്ഥത്തിൽ അല്ലാഹുവിലേക്ക് സമർപ്പിക്കുമ്പോളാണ് ഒരാളുടെ വിശ്വാസം പൂർണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. ബായാർ മുഹമ്മദ് മുസ്ലിയാർ ചെയർമാൻ, കമ്പളം അബ്ദുൽ റഹ്മാൻ ഹാജി പ്രസിഡണ്ട്, റസാക്ക് ജാറം ജനറൽ സെക്രട്ടറി, അഷ്റഫ് പി.പി ഖജാൻജിയായി യൂ.എ.ഇ കേന്ദ്രീയ കമ്മിറ്റിയെയും ജലാൽ പെറുവൊടി പ്രസിഡണ്ട്, ശാക്കിർ ബായാർ ജനറൽ സെക്രട്ടറി, സമീർ ഗുത്തു ഖജാൻജിയായുള്ള ദുബായി സോണൽ കമ്മിറ്റിയും, ഇബ്രാഹിം ജാറം പ്രസിഡണ്ട്, ഇസ്മായിൽ മുഗുളി ജനറൽ സെക്രട്ടറി, ഇസ്മായിൽ കൊജപ്പെ ഖജാഞ്ചിയായ അബുദാബി സോണൽ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. കമ്പളം അബ്ദുൽ റഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ റസാക്ക് ജാറം സ്വാഗതവും അഷ്റഫ് പി.പി നന്ദിയും പറഞ്ഞു.

