ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 5.4 രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്. നേപ്പാളില്‍ ആറുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഭൂചലനം സംഭവിച്ച ഉടന്‍ തന്നെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും നിരവധിപേരാണ് വിവരം പങ്കുവെച്ചത്.

