ദന്ത ഡോക്ടറുടെ മരണം; നീതിപൂർവമായ അന്വേഷണം വേണം- മുസ്ലിം ലീഗ്

ബദിയഡുക്ക : ദന്തഡോക്ടർ കൃഷ്ണമൂർത്തിയുടെ ദുരൂഹമരണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ എ.എം.കടവത്ത് അധ്യക്ഷനായി. അബ്ദുള്ളക്കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം.ഇക്ബാൽ, അബ്ദുൽ റഹ്മാൻ ഹാജി, അബൂബക്കർ എടനീർ എന്നിവർ സംസാരിച്ചു

