KSDLIVENEWS

Real news for everyone

ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട്; ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് ഖത്തര്‍

SHARE THIS ON

ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് നിര്‍മിച്ച്‌ ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ട് ഖത്തര്‍. ഖത്തര്‍ സാംസ്കാരിക വിഭാഗവുമായി സഹകരിച്ച്‌ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഫോക്കസ് ഖത്തര്‍ ഇന്റര്‍നാഷണലാണ് ബൂട്ട് നിര്‍മിച്ചത്.

ആര്‍ട്ടിസ്റ്റ് എം ദിലീഫിന്റേതാണ് രൂപ കല്‍പ്പന.

കേരളത്തിലാണ് ഈ ബൂട്ട് നിര്‍മിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട് നിര്‍മിച്ചാണ് ഖത്തര്‍ നേട്ടത്തിന്റെ നെറുകയില്‍ മുത്തമിട്ടത്.

ഫോക്കസ് ഇന്റര്‍നാഷണലിനെ സംബന്ധിച്ച്‌ ഏറെ അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ മീഡിയവണിനോട് പറഞ്ഞു. ലോകകപ്പ് നടക്കുന്ന സമയം തന്നെ ഇത്തരമൊരു ബൂട്ട് നിര്‍മിച്ച്‌ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റേയും ഫോക്കസ് ഇന്റര്‍നാഷനലിന്റേയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്ന് മറ്റൊരു പ്രതിനിധി പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു നിര്‍മാണം. ആറുമാസമാണ് നിര്‍മാണത്തിന് വേണ്ടിവന്നത്. തുടര്‍ന്ന് ബോംബെ തുറമുഖം വഴി ഖത്തറിലെത്തിച്ചു.

അവസാന മിനുക്കുപണികള്‍ ഖത്തറില്‍ വച്ചാണ് നടത്തിയതെന്നും ഫൈബര്‍, ഫോം, അക്രലിക് ഷീറ്റ്, റെക്‌സിന്‍, പെയിന്റ്, ലെദര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ബൂട്ട് നിര്‍മിച്ചതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

https://youtube.com/watch?v=6yJnox9Lows%3Fplaysinline%3D1%26modestbranding%3D1%26fs%3D0%26autoplay%3D1%26loop%3D1%26enablejsapi%3D1%26origin%3Dhttp%253A%252F%252Fapi-news.dailyhunt.in%26widgetid%3D1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!