അറുത്ത് ഫ്രിജിൽ വച്ച ശ്രദ്ധയുടെ മുഖം എന്നും എടുത്തുനോക്കി; ഉറക്കം കൊല നടത്തിയ മുറിയിൽ

ന്യൂഡൽഹി ∙ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച ശ്രദ്ധയുടെ മുഖം അഫ്താബ് എന്നും എടുത്തു നോക്കിയിരുന്നതായി വെളിപ്പെടുത്തൽ. ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങൾ സൂക്ഷിച്ച ഫ്രിജിൽത്തന്നെ അഫ്താബ് ഭക്ഷണ സാധനങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ വെട്ടിമുറിച്ച മുറിയിൽതന്നെയാണ് അഫ്താബ് കിടന്നുറങ്ങിയതെന്നുമാണ് വിവരം.
ശ്രദ്ധയെ പരിചയപ്പെടുന്നതിനു മുൻപും അഫ്താബിന് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതായും വെളിപ്പെടുത്തൽ. കൊലപാതകത്തിനു മുൻപ് അഫ്താബ് നിരവധി ക്രൈം സിനിമകളും അമേരിക്കൻ ക്രൈം സീരിസായ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി വെബ് സീരിസുകൾ കണ്ടിരുന്നു.

