KSDLIVENEWS

Real news for everyone

തുഷാറിന്റെ വീട്ടിൽ തെലങ്കാന പൊലീസ്; 21ന് ഹൈദരാബാദിൽ ഹാജരാകാന്‍ നോട്ടിസ്

SHARE THIS ON

ആലപ്പുഴ∙ തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടിസ് നൽകി. 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണ് നോട്ടിസ്. തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫിസ് സെക്രട്ടറി പൊലീസിന്റെ നോട്ടിസ് കൈപ്പറ്റി. മുന്നാർ സ്വദേശിയായ, നൽഗൊണ്ട എസ്പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്.

4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണു തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!