KSDLIVENEWS

Real news for everyone

പ്രിയ വര്‍ഗീസ് ‘അയോഗ്യ; നിയമനം റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി

SHARE THIS ON

കൊച്ചി: വന്‍ രാഷ്ട്രീയ വിവാദമായി മാറിയ പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയാണ് റദ്ദാക്കിയത്. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവും രാജ്യസഭാ മുന്‍ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!