KSDLIVENEWS

Real news for everyone

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണം: ബൈക്ക് യാത്രക്കാരന്‍ കസ്റ്റഡിയില്‍, ഇതേബൈക്കിടിച്ച് മുമ്പും മരണം

SHARE THIS ON

കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനയാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാൾ വാഹനം നിർത്താതെ പോവുകയായിരുന്നു.

2020 ജൂൺ 12-ാം തീയതി ലോക്ക്ഡൗൺ സമയത്ത് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരൻ മരിച്ചിരുന്നു.
Next
Stay







ഇന്ന് രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരൻ ഓവർടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേൺ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകിൽ ഇടിച്ച് യുവതി സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!