അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു

കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിച്ചു. അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ മകൻ എൻ.വിനുകുമാറിനെ (36) ഒരുമണിക്കൂറിനുശേഷം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. അവിവിവാഹിതനാണ് വിനുകുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം തിങ്കളാഴ്ച.

