KSDLIVENEWS

Real news for everyone

വിദേശത്തുനിന്ന് കൂറിയറായി 320 LSD സ്റ്റാമ്പുകള്‍, യുവാവിന്റെ പക്കല്‍ MDMA-യും;കോഴിക്കോട്ട് ലഹരിവേട്ട

SHARE THIS ON

കോഴിക്കോട്: കൂറിയര്‍ സര്‍വീസ് വഴി വിദേശത്തുനിന്ന് എത്തിച്ച എല്‍.എസ്.ഡി. സ്റ്റാമ്പുകളടക്കം വിവിധ മയക്കുമരുന്നുകളുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കൊളത്തറ സ്വദേശി സല്‍മാന്‍ ഫാരിസ്(25)ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പുകളും പത്തുഗ്രാം എം.ഡി.എം.എ.യും കഞ്ചാവും ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തു.

320 എല്‍.എസ്.ഡി. സ്റ്റാമ്പുകളാണ് കൂറിയര്‍ സര്‍വീസ് വഴി സല്‍മാന്‍ ഫാരീസ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ഇതുസംബന്ധിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് രഹസ്യവിവരം ലഭിക്കുകയും എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്നാണ് കൂറിയറിന്റെ മേല്‍വിലാസക്കാരനായ സല്‍മാന്‍ ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് വീണ്ടും എം.ഡി.എം.എ. അടക്കമുളള മയക്കുമരുന്നുകളും പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!