KSDLIVENEWS

Real news for everyone

അട്ടഗോളിയിൽ ഗൂഡല്ലൂർ മസ്ഊദ് സഖാഫിയുടെ ചതുർദിന ഖുർആൻ പ്രഭാഷണം നാളെ തുടങ്ങും

SHARE THIS ON

കുമ്പള: അട്ടഗോളി മുഹ്യദ്ധീൻ ജുമാ മസ്ജിദിൽ നടന്നുവരുന്ന രിഫായി റാത്തീബിൻ്റെ 61 മത് വാർഷികവും ഗൂഡല്ലൂർ മസ്ഊദ് സഖാഫിയുടെ ചതുർദിന ഖുർആൻ പ്രഭാഷണവും നാളെ ചൊവ്വ (ഡിസംബർ 7 ) തുടക്കമാവും.
വൈകിട്ട് 6.30 മണിക്ക് പള്ളി പ്രസിഡണ്ട് ഇബ്റാഹിം അരിയളയുടെ അധ്യക്ഷതയിൽ സയ്യിദ് യാസീൻ ഉബൈദുല്ല സഅദി തങ്ങൾ ഉദ്ഘാടനം ചെയ്യും.
ബദറുൽ മുനീർ സഖാഫി ആമുഖ പ്രഭാഷണം നടത്തും.ജന.സെക്രട്ടറി അബ്ദുറഹ്മാൻ അട്ടഗോളി സംബന്ധിക്കും.
11 ഞായറാഴ്ച നടക്കുന്ന സമാപന സംഗമത്തിൽ നടക്കുന്ന രിഫായി റാത്തീബിന് ഇബ്റാഹിം മുസ്ലിയാർ കനിയാല നേതൃത്വം നൽകും. സയ്യിദ് കെ എസ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!