KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാഹുൽ ഗാന്ധിക്ക് വീടനുവദിക്കണം; കല്പറ്റ നഗരസഭയ്ക്ക് അപേക്ഷനൽകി

SHARE THIS ON

കല്പറ്റ: രാഹുല്‍ഗാന്ധി എം.പി.ക്ക് വീട് നല്‍കണമെന്ന അപേക്ഷയുമായി ബി.ജെ.പി. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസ്സായെന്നും അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. വീട് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ സിരാകേന്ദ്രമായ കല്പറ്റയില്‍ രാഹുല്‍ഗാന്ധിക്ക് വീടും സ്ഥലവും യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കല്പറ്റ നഗരസഭാ സെക്രട്ടറിക്ക് ബി.ജെ.പി. ജില്ലാധ്യക്ഷന്‍ കെ.പി. മധു അപേക്ഷനല്‍കി. കെ. സദാനന്ദന്‍, മുകുന്ദന്‍ പള്ളിയറ, എം.കെ. ഗ്രീഷിത്ത് അമ്പാടി എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!