KSDLIVENEWS

Real news for everyone

മൂവാറ്റുപുഴയിൽ വീട്ടമ്മയുടെ വായില്‍ തുണി തിരുകി, ശുചിമുറിയില്‍ പൂട്ടി: 20 പവൻ കവർന്നു

SHARE THIS ON

മൂവാറ്റുപുഴ∙ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. വായില്‍ തുണിതിരുകിയ ശേഷമാണ് വീട്ടമ്മയെ പൂട്ടിയിട്ടത്. 20 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും കവര്‍ന്നു. രാവിലെ 11 മണിയോടെ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്.

മോഹനന്റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. പത്മിനിയെ ബലംപ്രയോഗിച്ച് വായിൽ തുണി തിരുകി ശുചിമുറിയിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷമായിരുന്നു മോഷണം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!